എന്റെ കൊച്ചുമകന്‍ എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നു. മുലകൊടുത്ത് അരമണിക്കൂര്‍ കഴിയുമ്പോളെക്കും കരയാന്‍ തുടങ്ങും. ഡോക്ടറെ കാണിച്ചപ്പോള്‍ 2 മണിക്കൂര്‍ കൂടുമ്പോള്‍ മുലകൊടുത്താല്‍ മതിയെന്നും കരഞ്ഞാല്‍ പ്രശ്നമില്ലെന്നും പറഞ്ഞു.
അതനുസരിച്ച് ഞങ്ങള്‍ രണ്ട് ദിവസം അങ്ങിനെ ചെയ്തു. കുട്ടിയുടെ നിര്‍ത്താതെ ഉള്ള കരച്ചില്‍ കേള്‍ക്കുമ്പോല്‍ കുട്ടിയുടെ തള്ള മുല കൊടുക്കും. അപ്പോള്‍ കരച്ചില്‍ നിര്‍ത്തുകയും ചെയ്യും.
+
ഇനി എന്റെ സംശയം അവന്‍ വിശപ്പ് മാറാതെയാണോ. എനിക്ക് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ വളരെ വിഷമം. അമ്മക്ക് ധാരാളം പാല്‍ ഉണ്ട്. കുട്ടിക്ക് 45 ദിവസം മാത്രം പ്രായം. ഡോക്ടര്‍ പറഞ്ഞു ആവശ്യത്തിലധികം തൂക്കം ഉണ്ട് എന്ന്. പിറന്ന് വീഴുമ്പോള്‍ 3. 045 കിലോഗ്രാം തൂക്കമുണ്ടായിരുന്നു.
+
അറിവുള്ള അമ്മമാര്‍ ദയവായി പ്രതികരിക്കുക.
എന്റെ മകള്‍ പറയുന്നു 6 മാസം വരെ മുലപ്പാലല്ലാതെ ഒന്നും കൊടുക്കില്ലാ എന്ന്.
ഇപ്പോല്‍ പാല്‍ കൊടുത്തു അരമണിക്കൂര്‍ കഴിഞ്ഞില്ല. സമയം 10.05 pm. കൊച്ച് കരഞ്ഞും കൊണ്ടിരിക്കുന്നു. എടുത്തും കൊണ്ട് നടന്നാല്‍ അല്പനേരം ഉറങ്ങും. 2 മണിക്കൂറാകുമ്പോളെക്കും കരച്ചില്‍ തുടങ്ങും.
+
കുട്ടിയുടെ തള്ളയേക്കാളും വിഷമം കുട്ടിയുടെ മുത്തഛനായ എനിക്കാണ്. എന്റെ വിഷമം ഞാന്‍ ആരോട് പറയും.
ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു അറിവുള്ള അമ്മമാരും ഡോക്ടര്‍മാരും പ്രതികരിക്കുക ഈ വിഷയത്തില്‍
Subscribe to:
Post Comments (Atom)
എന്റെ കൊച്ചുമകന്‍ എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നു. മുലകൊടുത്ത് അരമണിക്കൂര്‍ കഴിയുമ്പോളെക്കും കരയാന്‍ തുടങ്ങും
ReplyDeleteചിലർ നല്ല വാശികുടുക്കകളാകും ,കാര്യമാക്കേണ്ട ജയേട്ടാ..
ReplyDeleteഅത് പ്രശ്നമില്ല , എന്റെ മോള്‍ ഇതേ പ്രകൃതം ... :)
ReplyDeleteavan karayunnathu sankadam kondallaallo. athukondu karyamakkaniallaaa. nammudey nethakkanmarudey karachilorthaanu enikku vishamam
ReplyDelete