Thursday, December 4, 2008

സൌജന്യ കേന്‍സര്‍ നിര്‍ണ്ണയ കേമ്പ്

2008 ഡിസമ്പര്‍ 12 വെള്ളിയാഴ്ച ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റും - RCC തിരുവനന്തപുരവും, തൃശ്ശൂരിലെ [SNBP] ശ്രീനാരായണ ഭക്ത പരിപാലന യോഗത്തിന്റെ സഹകരണത്തോടെ നടത്തുന്ന സൌജന്യ കേന്‍സര്‍ നിര്‍ണ്ണയ കേമ്പ് .
സ്ഥലം - ശ്രീനാരയണ ഹാള്‍ , കൂര്‍ക്കഞ്ചേരി
[തൃശ്ശൂര്‍ > ഇരിഞ്ഞാലക്കുട ബസ്സ് റൂട്ടില്‍ - എലൈറ്റ് മിഷന്‍ ആശുപത്രിക്ക് മുന്‍ വശം]
സമയം - രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ.
ലയണ്‍: വി. എ. ഷണ്മുഖന്‍ മാസ്റ്ററുടെ സ്മരണക്കായി
++ ആദ്യം റെജിസ്റ്റര്‍ ചെയ്യുന്ന 150 പേരെ മാത്രമേ പരിശോധനക്ക് വിധേയമാക്കുകയുള്ളൂ....

കൂടുതല്‍ വിവരങ്ങള്‍ക്ക് - ജെ പി - 0487 6455683 - 2421106 extn 21

Sunday, November 23, 2008

ഹൃദയ സ്പന്ദനം [heart beats]





ഞങ്ങളുടെ ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ചില വിവരണങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ കാണൂ..






http://lionsdistrict324e2.org/hbnew.pdf


Lion JP Vettiyattil
Lions Club of Koorkkenchery
Dist 324E2
++++++++++++++++++++++++++++++++++++++++++

ഈ മാസാവസാനം സൌജന്യ തിമിര ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്നു.
വിശദവിവരങ്ങള്‍ക്ക് എന്നെ ബന്ധപ്പെടാവുന്നതാണ് .
ഓപറേഷന്‍ അനിവാര്യമായ രോഗികളെ തിരഞ്ഞെടുക്കുന്നു.
നവംബര്‍ 26 ബുധനാഴ്ച 2008
വേദി: കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രം - എലൈറ്റ് ആശുപത്രിക്ക് മുന്‍ വശം - കൂര്‍ക്കഞ്ചേരി - തൃശ്ശിവപേരൂര്‍ 680007
തിരഞ്ഞെടുത്ത രോഗികളെ കോയമ്പത്തൂര്‍ K G ആശുപത്രിയില്‍ കൊണ്ടുപോയി സൌജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുത്ത്, തിരികെ കൂര്‍ക്കഞ്ചേരിയില്‍ എത്തിച്ച്കൊടുക്കുന്നു.
എല്ലാ ചിലവുകളും ലയണ്‍സ് ക്ലബ്ബ് വഹിക്കുന്നു...
ക്ലബ്ബിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ ദയവായി ബന്ധപ്പെടുക.


Monday, October 20, 2008

inaugural ceremony of gandhi jayanthi by our vice district governor lion t k kishore at kasthurba old age home, nedupuzha, tricur....
Posted by Picasa

വൃക്ഷതൈകള്‍

ഗാന്ധി ജയന്തി ദിനത്തില്‍ വ്ര്ക്ഷത്തൈകള്‍ കസ്തൂര്‍ബ വ്ര്ദ്ധസദനത്തില്‍ വെച്ചു പിടിപ്പിക്കുന്നു..... 2nd october 2008.......Posted by Picasa

Thursday, October 16, 2008

സെപ്ടംബര്‍ / ഒക്ടോബര്‍ പ്രവര്‍ത്തനം

ഞങ്ങളുടെ മേല്‍ പറഞ്ഞ മാസത്തെ പ്രവരതനതിന്റെ ഒരു ഹൃസ്വ രൂപം താമസിയാതെ ഇവിടെ വിവരിക്കാം.
ഉച്ചയൂണിനു ശേഷം തുടരാം

Thursday, October 2, 2008

ലയണ്‍സ് ക്ലബ്

ലയണ്‍സ് ക്ലബ് സംഘടനയില്‍ ഒരു അംഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു..
എന്റെ തട്ടകമായ കൂര്‍ക്കഞ്ചേരിയാണെന്റെ പ്രവര്‍ത്തന മേഖല....
ഇന്ന് ഒക്ടോബര്‍ രണ്ട്.... ഗാന്ധി ജയന്തി.......... ഞങ്ങള്‍ അടുത്തുള്ള കസ്തൂര്‍ബ vridha സദനത്തില്‍ സേവന പ്രവര്‍ത്തങ്ങള്‍ നടത്തി....
അവിടുത്തെ അമ്മമാരോടൊപ്പം പ്രാര്‍ത്ധനയില്‍ പങ്കു കൊള്ളുകയും, അവരോടൊപ്പം അല്പസമയം കഴിച്ചു കൂട്ടുകയും, അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.... ഇന്നെത്തെ ഭക്ഷണത്തിനുള്ള ഏര്‍പ്പാട് ഞങ്ങള്‍ ചെയ്തു.....
കൂടാതെ അവിടെ വ്ര്ക്ഷ തൈകള്‍ വെച്ചു പിടിപ്പിച്ചു.... ഒരു ആട്ടിന്‍ കുട്ടിയെ അവര്‍ക്ക് സമ്മാനിച്ചു..... അങ്ങിനെ പല സന്നധ്ത പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചു.....
പരിസരങ്ങള്‍ പുല്ലു ചെത്തിയും മറ്റും വ്ര്ത്തിയാക്കുകയും ചെയ്തു....
++++++++++++++++++++++
ഞങ്ങളുടെ സേവനങ്ങള്‍ പലതാണു....
സൌജന്യ തിമിര ശസ്ത്രക്രിയ പാവപ്പെട്ടവക്ക് ചെയ്തു കൊടുക്കുന്നു....
ഏത് ഗ്രൂപ്പിലുള്ള രക്തവും ആര്‍ക്കും സൌജന്യമായി കൊടുക്കുന്നു.....
100 പേര്‍ക്ക് ഈ വര്‍ഷം ഹ്രിദയ ശസ്ത്രക്രിയ സൌജന്യമായി ചെയ്തൂ കൊടുക്കുന്നു....
ക്രിത്രിമ കൈ കാലുകള്‍ യോഗ്യരായ അശരണര്‍ക്ക് നല്‍കുന്നു....
ഡയാലിസിസ്, കാന്‍സര്‍ തുടങ്ങിയ രോഗികളെ കഴിവിനനുസരിച്ച് സഹായിക്കുന്നു.....
ഓല മേഞ്ഞ വീടുകള്‍ക്ക്....... വീട് മോടി പിടിപ്പിക്കാനുള്ള പദ്തതികളും ഞങ്ങള്‍ക്കുണ്ട്.... എല്ലാം പാവപ്പെട്ടവരേയാണു ഞങ്ങള്‍ നോക്കുന്നത്....
ത്രിശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ നിര്‍ധനരായ രോഗികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കാനുള്ള പധ്ധതിയും ഞങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്.....
ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഫണ്ട്..... ഞങ്ങളുടെ മെംബര്‍മാര്‍ സമാഹരിക്കുന്നു.... കഴിവുള്ളവര്‍ കൂടുതല്‍ നല്‍കുന്നു.....
ബെനിഫിറ്റ് ഷോയിലൂടെയും ഫണ്ട് കാണാറുണ്ട് ചില വര്‍ഷങ്ങളില്‍...
++++++++++++++
കഴിഞ്ഞ ആഗസ്റ്റ് 15നു ഞങ്ങള്‍ 100 പാവപ്പെട്ട നാട്ടുകാര്‍ക്ക് ഓരോ ചെറിയ ചാക്ക് അരിയും... മറ്റു സാധനങ്ങളും നല്‍കി.....
[ഞാന്‍ വീണ്ടും എഴുതാം]