Tuesday, November 10, 2009

ലയണ്‍സ് ZONE കോണ്‍ഫറന്‍സ് 324 E2
കഴിഞ്ഞ ശനിയാഴ്ച നവംബര്‍ ഏഴിന് ഞങ്ങളുടെ സോണ്‍ കോണ്‍ഫറന്‍സ് ആയിരുന്നു. നാല് ലയണ്‍സ് ക്ലബ്ബുകളാണ് ഞങ്ങളുടെ സോണില്‍ [LIONS CLUB OF KOORKKENCHERY WHERE I AM THE MEMBER, LIONS CLUB OF TRICHUR NEHRU NAGAR, LIONS CLUB OF TRICHUR WEST AND LIONS CLUB OF TRICHUR WEST]

ഞാന്‍ ആദ്യം പോകേണ്ട എന്ന് വിചാരിച്ചു. പിന്നെ പോകാം എന്ന് തന്നെ കരുതി. കാരണം ഞാന്‍ എന്റെ സഹപ്രവര്‍ത്തകയായ ശുഭയെയും എന്റെ പുതിയ ചങ്ങാതിയായ അല്‍ജോയെയും [Ex Style Men's Beauty Clinic] ഇവിടെക്ക് ക്ഷണിച്ചിരുന്നു.

ഒരു മഴയുള്ള ദിവസമായിരുന്നു. കുട്ടന്‍ മേനോനെ[blogger] ക്ഷണിച്ചിരുന്നു. ചിലപ്പോള്‍ കുടുംബമായി വരാന്‍ പറയാറുണ്ട്. ഒന്നിനും വരാറില്ല. എന്താണ് അദ്ദേഹം എന്റെ ഇന്‍ വിറ്റേഷന്‍ സ്വീകരിക്കാത്തത് എന്ന് എനിക്കിത് വരെ മനസ്സിലാകുന്നില്ല. ഞാന്‍ അദ്ദേഹത്തെ ക്ഷണിക്കുന്നതിന്റെ പ്രധാന കാര്യം എനിക്ക് അദ്ദേഹത്തിന്റെ കൊച്ചുമക്കളെ കാണാനാകുമല്ലോ എന്നാലോചിച്ചാണ് .

രണ്ട് പെണ് മക്കള്‍ ഉണ്ട് എന്നറിയാം. ഒരാള്‍ക്ക് ഏതാണ്ട് 5 വയസ്സ് വരും, രണ്ടാമത്തെ ആള്‍ക്ക് മൂന്ന് വയസ്സ് തികഞ്ഞിട്ടില്ല.
എനിക്ക് കൊച്ചുമക്കളെ വളരെ ഇഷ്ടമാണ്. ആരുടെ മക്കളായാലും വേണ്ടില്ല. അവരെ എടുക്കാനും ഓമനിക്കാനും. ഈ കുട്ടന്‍ മേനോന്റെ കുട്ടികളെ ഇത് വരെ നേരില്‍ കണ്ടിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച ഞാന്‍ കുന്നംകുളത്ത് പോകുന്ന സമയം പാവറ്ട്ടി വഴി പോയി കുട്ടികളെ കാണാമെന്ന് വെച്ചു. അപ്പോള്‍ കുട്ടന്‍ മേനോന്‍ ഉച്ച വരെ അവിടെ ഉണ്ടാവില്ല എന്ന് പറഞ്ഞു. അല്ലെങ്കില്‍ കുട്ടികളെ ഒരു നോക്കു കാണാമായിരുന്നു.

തോരാതെ പെയ്യുന്ന മഴയായതിനാലും ഞാന്‍ അതിനെയൊന്നും വക വെക്കാതെ ഞാന്‍ യാത്രയായി. എന്റെ സ്വിഫ്റ്റ് കാര്‍ മകന്‍ കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി. പകരം അവന്റെ ഐടെന്‍ സാന്‍ഡ്രോ എനിക്ക് തന്നിരുന്നു. ഓരോ വാഹനങ്ങള്‍ക്ക് അതിന്റേതായ സ്പെസിഫിക്കേഷന്‍സ് ഉണ്ടാകുമല്ലോ. അതിനാല്‍ ഒരു നാലഞ്ച് കിലോമീറ്റര്‍ പോകുന്ന വരെ നമുക്കൊരു തപ്പല്‍ ഉണ്ടാകുക സ്വാഭാവികമാണ്.

ഞാനതൊന്നും വകവെക്കാതെ യാത്രയായി. കൊക്കാല സിദ്ധാര്‍ത്ഥ ജംങ്ഷനില്‍ നിന്ന് ചെട്ടിയങ്ങാടി വരെ ഒരേ ട്രാഫിക് ബ്ലോക്ക്. എന്റെ കാലിലെ വാതം മഴയും കാറിലെ ഏസിയും കാരണം കോച്ചിത്തുടങ്ങി. മഴക്കാലത്തും ഏസി ഇട്ടില്ലെങ്കില്‍ ഉള്ളില്‍ മൂടല്‍ പിടിക്കുന്നത് സ്വാഭാവികമാണല്ലോ.

പുതിയ റോഡ് പണി കഴിഞ്ഞപ്പോള്‍ ബ്രെയിക്ക് ഡൌണോ മറ്റോ ആയാല്‍ വാഹനം നിര്‍ത്തുവാനുള്ള സ്ഥലം ഇപ്പോളുള്ള തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ പല റോഡുകള്‍ക്കും ഇല്ല. തന്നെയുമല്ല എമര്‍ജന്‍സി പാര്‍ക്കിങ്ങിന്‍ സൈഡില്‍ സ്ഥലവും ഇല്ല. ഞാനാകെ ധര്‍മ്മ സങ്കടത്തിലായി.

വാഹനം അരിച്ചരിച്ച് പോകുമ്പോള്‍ അറിയാമല്ലോ. എപ്പോഴും ഒരു കാല് ക്ലച്ചില്‍ ആയിരിക്കണമല്ലോ?. ഞാന്‍ എന്റെ അച്ചന്‍ തേവരെ മനസ്സില്‍ ധ്യാനിച്ചു. അങ്ങിനെ വെളിയന്നൂര്‍ മാതൃഭൂമി ജങ്ഷനില്‍ എത്തിയപ്പോള്‍ ഞാന്‍ തല്‍ക്കാലം KSRTC വഴിക്ക് തിരിച്ചു. അവിടെയാണെങ്കില്‍ ഹോട്ടല്‍ പേള്‍ റീജന്‍സി വരെയുള്ള പഴയ സ്റ്റൈല്‍ റോഡില്‍ സൈഡില്‍ വേണമെങ്കില്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ഉണ്ട്.

അങ്ങിനെ വാരിയം ലൈനിലെത്തുമ്പോളെക്കും ഞാന്‍ ആകെ പരവശനായിരുന്നു. ഹോട്ടല്‍ സമുച്ചയത്തിലെത്തിയപ്പോളൊ ? നൂറുകണക്കിന്‍ വാഹനങ്ങളായിരുന്നു ആ പ്രദേശം മുഴുവന്‍. എന്റെ കാറ് ഒന്ന് പാര്‍ക്ക് ചെയ്യാന്‍ ഞാന്‍ നന്നേ വിഷമിച്ചു.

അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചിട്ടും പാര്‍ക്കിങ്ങിന്നുള്ള സ്ഥലം കിട്ടിയില്ല. ഞാനാകെ വിഷമിച്ചു. തിരിച്ച് കൊക്കാലയിലുള്ള വീട്ടിലേക്ക് പോയാലോ എന്നുകൂടി വിചാരിച്ചു. പക്ഷെ എന്റെ ഗസ്റ്റ് ഞാനില്ലെങ്കില്‍ വിഷമിക്കുമല്ലോ എന്നോര്‍ത്ത് ഹോട്ടലിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ , അവിടുത്തെ സെക്യൂരിറ്റി ഗാര്‍ഡ് വന്ന് എനിക്ക് പ്രോട്ടക്ടഡ് ഏരിയായിലുള്ള ഒരു പാര്‍ക്കിങ്ങ് സ്പേസ് തന്നു. അങ്ങിനെ ഞാന്‍ അവിടെ കാറ് പാര്‍ക്ക് ചെയ്തതിന്‍ ശേഷം ലോബിയിലെത്തി രണ്ടാം നിലയിലുള്ള വെന്യുവിലെത്തി. നാലുപാടും നോക്കി.ശുഭ വന്നിട്ടുണ്ടോ എന്ന്. അവളെ കണ്ടില്ല.

ഈ ശുഭ എപ്പോഴും ഇങ്ങിനെയാണ്. ഒരു മീറ്റിങ്ങിന്നിന്ന് ക്ഷണിച്ചിട്ട് വരാനായില്ലെങ്കില്‍ വിളിച്ച് പറയില്ല. വലിയ ഒരു മള്‍ട്ടി നാഷണല്‍ സ്ഥാപനത്തിന്റെ സെയിത്സ് മാനേജരാണ്. എന്ത് കാര്യം. ഉത്തരവാദിത്വമില്ല. ഞാനാണെങ്കില്‍ അവിടെ ഗസ്റ്റ് ഫീസടച്ച് ഒരേ ഒരു കാത്തിരുപ്പ് തന്നെ. ഏതായാലും ശുഭ ചെയ്തത് ശരിയായില്ല.

ഞാന്‍ അവളേയും, സജിതയേയും, എനിമേയിനേയും എന്റെ മകന്റെ കല്യാണത്തിന്ന് ക്ഷണിച്ചിരുന്നു. പക്ഷെ അവള്‍ അതിന്ന് വന്നിരുന്നു. തേങ്ക് ഗോഡ്.

ഞാന്‍ പേടിച്ചു. ഇനി എന്നെ കാണാതെ അവള്‍ തിരിച്ച് പോയിട്ടുണ്ടാകുമോ? അല്‍ജോയെയും നോക്കി. ആരെയും കാ‍ണാനില്ല. ഞാന്‍ ഹോളില്‍ പ്രവേശിച്ചു. അവിടെ പരിപാടികള്‍ അരങ്ങേറുന്നേ ഉള്ളൂ.

പുറത്തും അകത്തും നല്ല തണുപ്പ്. ഒരു സ്മോള്‍ കിട്ടിയാല്‍ തരക്കെടില്ലാ എന്ന് തോന്നി. ബാറ് ഹോട്ടലല്ല ഹോട്ടല്‍ പേള്‍ റീജന്‍സി.
നല്ല ഫുഡ് ആണ് അവിടുത്തെ. പിന്നെ നല്ല വൃത്തിയും വെടിപ്പും. അതിന്റ്റെ മേനേജര്‍ സുരേഷിന് എന്നെ വള്രെ ഇഷ്ടമാണ്. പിന്നെ അതിനെ നയിക്കുന്ന സുബൈറിനും എന്നെ ബഹുമാനവും സ്നേഹവുമാണ്. എന്റെ മകളുടെ വെഡ്ഡിങ്ങ് എന്‍ഗ്ഗേജ്മെന്റെ ഈ ഹോട്ടലിലായിരുന്നു. അടിപൊളി ഭക്ഷണമായിരുന്നു. അന്ന് അവറ് എന്റെ ശ്രീമതി ബീനാമ്മയുടെ റെസീപ്പി അനുസരിച്ച് ഉണ്ടാക്കിയ മീന് കറി എല്ലാംവര്‍ക്കും ഇഷ്ടമായി.

എന്റെ ക്ലബ്ബിലെ മെംബര്‍മാരായ സിനി, ലിഷ, കീര്‍ത്തി, പ്രേമ, ഗീത ചേച്ചി, വേണുവേട്ടന്‍, രണ്ട് ഡെന്നിമാര്‍, പ്രതാഭ് ജി, മുരളി, നന്ദേട്ടന്‍, രവിയേട്ടന്‍, ഡോ പ്രകാശന്‍ [managing partner elite mission hospital] എന്നിവരെയെല്ലാം കണ്ടപ്പോള്‍ എനിക്ക് സമാധാനമായി.

എന്റെ കാലുകള്‍ നന്നായി തരിച്ചിരുന്നു. ഞാന്‍ എന്റെ അടുത്തിരുന്ന പ്രമീളയോട് കാര്യങ്ങള്‍ പറഞ്ഞു. കാലുകള്‍ കോച്ചി വലിച്ചാല്‍ എനിക്ക് എന്തെന്നില്ല്ലാത്ത വിഷമം ഉണ്ടാകുമെന്നും മറ്റും. അവളെന്നെ ശുശ്രൂഷിക്കാമെന്നേറ്റു.

എന്റെ നടത്തം കണ്ട് പ്രമീള എന്റെ കാല് ഷൂവിന് പുറത്തെടുത്ത് വെക്കാന്‍ പറഞ്ഞു. എന്നിട്ട് കൈ കൊണ്ട് മസ്സാജ് ചെയ്തു ചൂടാക്കിത്തന്നു. ലയണ്‍സ് ക്ലബ്ബ് മെംബേഴ്സ് അന്യോന്യം സഹായിക്കുന്നു. അശരണരെ പരിചരിക്കുന്നു. എനിക്കല്പം സമാധാനമായി. ശുഭ വന്നിട്ട് തിരിച്ച് പോയൊ എന്നായിരുന്നു എന്റെ ആവലാതി.

ഞാന്‍ ശുഭയെ വിളിച്ചു. അവള്‍ എന്റെ കോള്‍ അറ്റെന്‍ഡ് ചെയ്തില്ല. അല്‍ജോയെ വിളിച്ചപ്പോള്‍ അയാളുംടെ ഭാര്യയെ ഹോസ്പിറ്റലൈസ് ചെയ്തായി പറഞ്ഞു.

സോണ്‍ കോണ്‍ഫറന്‍സ് അല്പം വൈകിയാണെങ്കിലും ആരംഭിച്ചു. തുടക്കത്തില്‍ ഹോള്‍ നിറഞ്ഞിരുന്നില്ലെങ്കിലും മീറ്റിങ്ങ് കൂടിയതോടെ തിരക്ക് വര്‍ദ്ധിച്ചു. കൂടുതല്‍ കസേരകള്‍ എത്തി.

പ്രാര്‍ഥനയോടെ യോഗം ആരംഭിച്ചു. ലയണ്‍സ് ക്ലബ്ബിന്റെ മീറ്റിങ്ങ് പ്രോട്ടോക്കോള്‍ സാധരണ മീറ്റിങ്ങ് പോലെയല്ല. ലയണ്‍സ് ക്ലബ്ബ് മെംബറ്മാരല്ലാത്തവരുടെ ശ്രദ്ധയിലേക്ക് ഞാന്‍ ചുരുക്കത്തില്‍ പറയാം.
ധാരാളം കലാപരിപാടികള്‍ ഉണ്ടായിരുന്നു.

[കുറച്ചധികം എഴുതാനുണ്ട്. അതിനാല്‍ നാളെ തുടരാം.]

6 comments:

 1. പ്രകാശേട്ടന്‍ എന്റെ മക്കളെ കാണണമെന്ന് ഒരു നൂറുവട്ടമെങ്കിലും പറഞ്ഞിട്ടുണ്ട്. സമയക്കുറവ് ഒന്നുകൊണ്ടുമാത്രമാണ്. എത്രയും പെട്ടന്നു തന്നെ കുട്ടികളെയും കെട്ട്യോളെയും കൂട്ടി പ്രകാശേട്ടനെ കാണാന്‍ വരാം.. അത്രയൊക്കെയേ എന്നെക്കൊണ്ട് പറയാന്‍ പറ്റൂ.... :)

  ReplyDelete
 2. റോമ്പം തേങ്ക്സ് കുട്ടന്‍ മേനോന്‍ ജീ. കൊച്ചുകുട്ടികളാണ് ഇപ്പോ എന്റെ ലോകത്തില്‍. അവരെ കാണുമ്പോള്‍ എല്ലാ ദു:ഖങ്ങളും മറക്കും. നിഷ്കളങ്കത അവരുടെ മുഖത്തല്ലേ കാണാനാകൂ.

  ReplyDelete
 3. മീറ്റിങ്ങിന്റെ യാത്രാവിശേഷം പോലും ഒരു കഥയായി പര്യവസാനിക്കുകയാണല്ലോ....
  എഴുത്ത് അത്രയും കെങ്കേമമായിവരുന്നൂ..ജയേട്ട

  ReplyDelete
 4. മുരളിയേട്ടാ പ്രതികരണത്തിന്ന് നന്ദി. ഫോട്ടോകള്‍ കൂടുതലിടാം. ഒരു വിഡിയോയും.
  കുട്ടന്‍ മേനോന് വേണ്ടി ഒരു കമന്റും കൂടി ഇടാമോ.

  ReplyDelete
 5. meettingum vivaranangalum nannaayittundu .inium thudaruka..

  ReplyDelete
 6. Ethrayum vegam ayikkote Prakashetta...!!

  Ashamsakal...!!!

  ReplyDelete

ഇവിടെ എന്തെങ്കിലും എഴുതിക്കോളൂ.......