Tuesday, November 10, 2009

ലയണ്‍സ് ZONE കോണ്‍ഫറന്‍സ് 324 E2




കഴിഞ്ഞ ശനിയാഴ്ച നവംബര്‍ ഏഴിന് ഞങ്ങളുടെ സോണ്‍ കോണ്‍ഫറന്‍സ് ആയിരുന്നു. നാല് ലയണ്‍സ് ക്ലബ്ബുകളാണ് ഞങ്ങളുടെ സോണില്‍ [LIONS CLUB OF KOORKKENCHERY WHERE I AM THE MEMBER, LIONS CLUB OF TRICHUR NEHRU NAGAR, LIONS CLUB OF TRICHUR WEST AND LIONS CLUB OF TRICHUR WEST]

ഞാന്‍ ആദ്യം പോകേണ്ട എന്ന് വിചാരിച്ചു. പിന്നെ പോകാം എന്ന് തന്നെ കരുതി. കാരണം ഞാന്‍ എന്റെ സഹപ്രവര്‍ത്തകയായ ശുഭയെയും എന്റെ പുതിയ ചങ്ങാതിയായ അല്‍ജോയെയും [Ex Style Men's Beauty Clinic] ഇവിടെക്ക് ക്ഷണിച്ചിരുന്നു.

ഒരു മഴയുള്ള ദിവസമായിരുന്നു. കുട്ടന്‍ മേനോനെ[blogger] ക്ഷണിച്ചിരുന്നു. ചിലപ്പോള്‍ കുടുംബമായി വരാന്‍ പറയാറുണ്ട്. ഒന്നിനും വരാറില്ല. എന്താണ് അദ്ദേഹം എന്റെ ഇന്‍ വിറ്റേഷന്‍ സ്വീകരിക്കാത്തത് എന്ന് എനിക്കിത് വരെ മനസ്സിലാകുന്നില്ല. ഞാന്‍ അദ്ദേഹത്തെ ക്ഷണിക്കുന്നതിന്റെ പ്രധാന കാര്യം എനിക്ക് അദ്ദേഹത്തിന്റെ കൊച്ചുമക്കളെ കാണാനാകുമല്ലോ എന്നാലോചിച്ചാണ് .

രണ്ട് പെണ് മക്കള്‍ ഉണ്ട് എന്നറിയാം. ഒരാള്‍ക്ക് ഏതാണ്ട് 5 വയസ്സ് വരും, രണ്ടാമത്തെ ആള്‍ക്ക് മൂന്ന് വയസ്സ് തികഞ്ഞിട്ടില്ല.
എനിക്ക് കൊച്ചുമക്കളെ വളരെ ഇഷ്ടമാണ്. ആരുടെ മക്കളായാലും വേണ്ടില്ല. അവരെ എടുക്കാനും ഓമനിക്കാനും. ഈ കുട്ടന്‍ മേനോന്റെ കുട്ടികളെ ഇത് വരെ നേരില്‍ കണ്ടിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച ഞാന്‍ കുന്നംകുളത്ത് പോകുന്ന സമയം പാവറ്ട്ടി വഴി പോയി കുട്ടികളെ കാണാമെന്ന് വെച്ചു. അപ്പോള്‍ കുട്ടന്‍ മേനോന്‍ ഉച്ച വരെ അവിടെ ഉണ്ടാവില്ല എന്ന് പറഞ്ഞു. അല്ലെങ്കില്‍ കുട്ടികളെ ഒരു നോക്കു കാണാമായിരുന്നു.

തോരാതെ പെയ്യുന്ന മഴയായതിനാലും ഞാന്‍ അതിനെയൊന്നും വക വെക്കാതെ ഞാന്‍ യാത്രയായി. എന്റെ സ്വിഫ്റ്റ് കാര്‍ മകന്‍ കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി. പകരം അവന്റെ ഐടെന്‍ സാന്‍ഡ്രോ എനിക്ക് തന്നിരുന്നു. ഓരോ വാഹനങ്ങള്‍ക്ക് അതിന്റേതായ സ്പെസിഫിക്കേഷന്‍സ് ഉണ്ടാകുമല്ലോ. അതിനാല്‍ ഒരു നാലഞ്ച് കിലോമീറ്റര്‍ പോകുന്ന വരെ നമുക്കൊരു തപ്പല്‍ ഉണ്ടാകുക സ്വാഭാവികമാണ്.

ഞാനതൊന്നും വകവെക്കാതെ യാത്രയായി. കൊക്കാല സിദ്ധാര്‍ത്ഥ ജംങ്ഷനില്‍ നിന്ന് ചെട്ടിയങ്ങാടി വരെ ഒരേ ട്രാഫിക് ബ്ലോക്ക്. എന്റെ കാലിലെ വാതം മഴയും കാറിലെ ഏസിയും കാരണം കോച്ചിത്തുടങ്ങി. മഴക്കാലത്തും ഏസി ഇട്ടില്ലെങ്കില്‍ ഉള്ളില്‍ മൂടല്‍ പിടിക്കുന്നത് സ്വാഭാവികമാണല്ലോ.

പുതിയ റോഡ് പണി കഴിഞ്ഞപ്പോള്‍ ബ്രെയിക്ക് ഡൌണോ മറ്റോ ആയാല്‍ വാഹനം നിര്‍ത്തുവാനുള്ള സ്ഥലം ഇപ്പോളുള്ള തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ പല റോഡുകള്‍ക്കും ഇല്ല. തന്നെയുമല്ല എമര്‍ജന്‍സി പാര്‍ക്കിങ്ങിന്‍ സൈഡില്‍ സ്ഥലവും ഇല്ല. ഞാനാകെ ധര്‍മ്മ സങ്കടത്തിലായി.

വാഹനം അരിച്ചരിച്ച് പോകുമ്പോള്‍ അറിയാമല്ലോ. എപ്പോഴും ഒരു കാല് ക്ലച്ചില്‍ ആയിരിക്കണമല്ലോ?. ഞാന്‍ എന്റെ അച്ചന്‍ തേവരെ മനസ്സില്‍ ധ്യാനിച്ചു. അങ്ങിനെ വെളിയന്നൂര്‍ മാതൃഭൂമി ജങ്ഷനില്‍ എത്തിയപ്പോള്‍ ഞാന്‍ തല്‍ക്കാലം KSRTC വഴിക്ക് തിരിച്ചു. അവിടെയാണെങ്കില്‍ ഹോട്ടല്‍ പേള്‍ റീജന്‍സി വരെയുള്ള പഴയ സ്റ്റൈല്‍ റോഡില്‍ സൈഡില്‍ വേണമെങ്കില്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ഉണ്ട്.

അങ്ങിനെ വാരിയം ലൈനിലെത്തുമ്പോളെക്കും ഞാന്‍ ആകെ പരവശനായിരുന്നു. ഹോട്ടല്‍ സമുച്ചയത്തിലെത്തിയപ്പോളൊ ? നൂറുകണക്കിന്‍ വാഹനങ്ങളായിരുന്നു ആ പ്രദേശം മുഴുവന്‍. എന്റെ കാറ് ഒന്ന് പാര്‍ക്ക് ചെയ്യാന്‍ ഞാന്‍ നന്നേ വിഷമിച്ചു.

അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചിട്ടും പാര്‍ക്കിങ്ങിന്നുള്ള സ്ഥലം കിട്ടിയില്ല. ഞാനാകെ വിഷമിച്ചു. തിരിച്ച് കൊക്കാലയിലുള്ള വീട്ടിലേക്ക് പോയാലോ എന്നുകൂടി വിചാരിച്ചു. പക്ഷെ എന്റെ ഗസ്റ്റ് ഞാനില്ലെങ്കില്‍ വിഷമിക്കുമല്ലോ എന്നോര്‍ത്ത് ഹോട്ടലിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ , അവിടുത്തെ സെക്യൂരിറ്റി ഗാര്‍ഡ് വന്ന് എനിക്ക് പ്രോട്ടക്ടഡ് ഏരിയായിലുള്ള ഒരു പാര്‍ക്കിങ്ങ് സ്പേസ് തന്നു. അങ്ങിനെ ഞാന്‍ അവിടെ കാറ് പാര്‍ക്ക് ചെയ്തതിന്‍ ശേഷം ലോബിയിലെത്തി രണ്ടാം നിലയിലുള്ള വെന്യുവിലെത്തി. നാലുപാടും നോക്കി.ശുഭ വന്നിട്ടുണ്ടോ എന്ന്. അവളെ കണ്ടില്ല.

ഈ ശുഭ എപ്പോഴും ഇങ്ങിനെയാണ്. ഒരു മീറ്റിങ്ങിന്നിന്ന് ക്ഷണിച്ചിട്ട് വരാനായില്ലെങ്കില്‍ വിളിച്ച് പറയില്ല. വലിയ ഒരു മള്‍ട്ടി നാഷണല്‍ സ്ഥാപനത്തിന്റെ സെയിത്സ് മാനേജരാണ്. എന്ത് കാര്യം. ഉത്തരവാദിത്വമില്ല. ഞാനാണെങ്കില്‍ അവിടെ ഗസ്റ്റ് ഫീസടച്ച് ഒരേ ഒരു കാത്തിരുപ്പ് തന്നെ. ഏതായാലും ശുഭ ചെയ്തത് ശരിയായില്ല.

ഞാന്‍ അവളേയും, സജിതയേയും, എനിമേയിനേയും എന്റെ മകന്റെ കല്യാണത്തിന്ന് ക്ഷണിച്ചിരുന്നു. പക്ഷെ അവള്‍ അതിന്ന് വന്നിരുന്നു. തേങ്ക് ഗോഡ്.

ഞാന്‍ പേടിച്ചു. ഇനി എന്നെ കാണാതെ അവള്‍ തിരിച്ച് പോയിട്ടുണ്ടാകുമോ? അല്‍ജോയെയും നോക്കി. ആരെയും കാ‍ണാനില്ല. ഞാന്‍ ഹോളില്‍ പ്രവേശിച്ചു. അവിടെ പരിപാടികള്‍ അരങ്ങേറുന്നേ ഉള്ളൂ.

പുറത്തും അകത്തും നല്ല തണുപ്പ്. ഒരു സ്മോള്‍ കിട്ടിയാല്‍ തരക്കെടില്ലാ എന്ന് തോന്നി. ബാറ് ഹോട്ടലല്ല ഹോട്ടല്‍ പേള്‍ റീജന്‍സി.
നല്ല ഫുഡ് ആണ് അവിടുത്തെ. പിന്നെ നല്ല വൃത്തിയും വെടിപ്പും. അതിന്റ്റെ മേനേജര്‍ സുരേഷിന് എന്നെ വള്രെ ഇഷ്ടമാണ്. പിന്നെ അതിനെ നയിക്കുന്ന സുബൈറിനും എന്നെ ബഹുമാനവും സ്നേഹവുമാണ്. എന്റെ മകളുടെ വെഡ്ഡിങ്ങ് എന്‍ഗ്ഗേജ്മെന്റെ ഈ ഹോട്ടലിലായിരുന്നു. അടിപൊളി ഭക്ഷണമായിരുന്നു. അന്ന് അവറ് എന്റെ ശ്രീമതി ബീനാമ്മയുടെ റെസീപ്പി അനുസരിച്ച് ഉണ്ടാക്കിയ മീന് കറി എല്ലാംവര്‍ക്കും ഇഷ്ടമായി.

എന്റെ ക്ലബ്ബിലെ മെംബര്‍മാരായ സിനി, ലിഷ, കീര്‍ത്തി, പ്രേമ, ഗീത ചേച്ചി, വേണുവേട്ടന്‍, രണ്ട് ഡെന്നിമാര്‍, പ്രതാഭ് ജി, മുരളി, നന്ദേട്ടന്‍, രവിയേട്ടന്‍, ഡോ പ്രകാശന്‍ [managing partner elite mission hospital] എന്നിവരെയെല്ലാം കണ്ടപ്പോള്‍ എനിക്ക് സമാധാനമായി.

എന്റെ കാലുകള്‍ നന്നായി തരിച്ചിരുന്നു. ഞാന്‍ എന്റെ അടുത്തിരുന്ന പ്രമീളയോട് കാര്യങ്ങള്‍ പറഞ്ഞു. കാലുകള്‍ കോച്ചി വലിച്ചാല്‍ എനിക്ക് എന്തെന്നില്ല്ലാത്ത വിഷമം ഉണ്ടാകുമെന്നും മറ്റും. അവളെന്നെ ശുശ്രൂഷിക്കാമെന്നേറ്റു.

എന്റെ നടത്തം കണ്ട് പ്രമീള എന്റെ കാല് ഷൂവിന് പുറത്തെടുത്ത് വെക്കാന്‍ പറഞ്ഞു. എന്നിട്ട് കൈ കൊണ്ട് മസ്സാജ് ചെയ്തു ചൂടാക്കിത്തന്നു. ലയണ്‍സ് ക്ലബ്ബ് മെംബേഴ്സ് അന്യോന്യം സഹായിക്കുന്നു. അശരണരെ പരിചരിക്കുന്നു. എനിക്കല്പം സമാധാനമായി. ശുഭ വന്നിട്ട് തിരിച്ച് പോയൊ എന്നായിരുന്നു എന്റെ ആവലാതി.

ഞാന്‍ ശുഭയെ വിളിച്ചു. അവള്‍ എന്റെ കോള്‍ അറ്റെന്‍ഡ് ചെയ്തില്ല. അല്‍ജോയെ വിളിച്ചപ്പോള്‍ അയാളുംടെ ഭാര്യയെ ഹോസ്പിറ്റലൈസ് ചെയ്തായി പറഞ്ഞു.

സോണ്‍ കോണ്‍ഫറന്‍സ് അല്പം വൈകിയാണെങ്കിലും ആരംഭിച്ചു. തുടക്കത്തില്‍ ഹോള്‍ നിറഞ്ഞിരുന്നില്ലെങ്കിലും മീറ്റിങ്ങ് കൂടിയതോടെ തിരക്ക് വര്‍ദ്ധിച്ചു. കൂടുതല്‍ കസേരകള്‍ എത്തി.

പ്രാര്‍ഥനയോടെ യോഗം ആരംഭിച്ചു. ലയണ്‍സ് ക്ലബ്ബിന്റെ മീറ്റിങ്ങ് പ്രോട്ടോക്കോള്‍ സാധരണ മീറ്റിങ്ങ് പോലെയല്ല. ലയണ്‍സ് ക്ലബ്ബ് മെംബറ്മാരല്ലാത്തവരുടെ ശ്രദ്ധയിലേക്ക് ഞാന്‍ ചുരുക്കത്തില്‍ പറയാം.
ധാരാളം കലാപരിപാടികള്‍ ഉണ്ടായിരുന്നു.

[കുറച്ചധികം എഴുതാനുണ്ട്. അതിനാല്‍ നാളെ തുടരാം.]

Sunday, November 8, 2009

Widgeo

Widgeo

വിശക്കുന്നവന് അന്നം കൊടുക്കുക


ഇന്നെലെ തിരുവാതിര നക്ഷത്രം, അച്ചന്‍ തേവരുടെ ജന്മ നക്ഷത്രം. എല്ലാ തിരുവാതിരക്കും അച്ചന്‍ തേവര്‍ അമ്പലത്തില്‍ അന്നദാനം നടത്തി വരുന്നു. ഈ വിവരം ഞാന്‍ പലതവണ എന്റെ ബ്ളോഗില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും എന്റെ തേവര്‍ എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നു.

“അന്ന ദാനം മഹാ‍ദാനം”
വിശക്കുന്നവന് അന്നം കൊടുക്കുക. ഇതില്‍ കവിഞ്ഞൊരു പുണ്യവും ഇല്ല. 2500 രൂപ അമ്പലത്തില്‍ കെട്ടിയാല്‍ ഏതാണ്ട് നൂറ് പേറ്ക്ക് അന്നം വിളമ്പാം. ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, അച്ചാര്‍, പപ്പടം, പായസം. ഇതാണ്‍ പതിവ്.

പിന്നെ ഈ ദഹണ്ഡപ്പണി അച്ചന്‍ തേവരുടെ ഭക്തര്‍ തന്നെ ചെയ്യുന്നു പ്രതിഫലമില്ലാതെ. ഞാന്‍ കാലത്ത് 8 മണിക്ക് തന്നെ അവിടെ ഹാജര്‍ ഉണ്ടാകും. ശോഭ ടീച്ചറ്, ജയ, സുകുമാരേട്ടന്‍ എന്നിവരാണ്‍ പ്രധാന കുശിനിക്കാര്‍. ഇന്നെലെ അരി കഴുകി ഞാന്‍ അടുപ്പത്തിട്ടു, മോഹന്‍ ദാസ് നാളികേരം പൊതിച്ചു, ചിരകിത്തന്നു. ശോഭടീച്ചറും ജയയും, കൃഷ്ണനും കൂടി കഷണങ്ങള്‍ ഒക്കെ അരിഞ്ഞു. പിന്നീട് ജയയും ശോഭ ടീച്ചറും കൂടി സാമ്പാര്‍ മുതലായവ വെച്ചു. 11 മണിയോടെ എല്ലാം റെഡി. തേവര്‍ക്ക് നേദ്യച്ചതിന് ശേഷം 12 മണിയോട് കൂടി ഊട്ട് തുടങ്ങി.

ഞാന്‍ എന്റെ ഓഫീസിലെ പ്രബല, ഉഷ, രഞ്ചു, കുട്ടന്‍ മേനോന്‍ എന്നിവരെ ക്ഷണിച്ചുവെങ്കിലും ഉഷയും കുട്ടന്‍ മേനോന്‍ എന്ന അക്മെന്‍ തോമസും വന്നില്ല. പ്രബലയുടെ വീട് വെള്ളാനിക്കരക്കടുത്തുള്ള ചിറക്കേക്കോട് ആണ്. ഉഷ മനക്കൊടിയില്‍ നിന്ന്, രഞ്ചു ഈസ് ഫ്രം ചേലക്കോട്ടുകര. കുട്ടന്‍ മേനോന്‍ പാവര്‍ട്ടിക്കാരനാന്‍. ഇവരെ കൂടാതെ ജസ്റ്റിനും ഉണ്ട്. പക്ഷെ ജസ്റ്റിന്‍ പന്ത്രണ്ടേമുക്കാലിന്‍ ഈവനിങ്ങ് പേപ്പറിന്റെ ഡാറ്റാപ്രോസസ്സിങ്ങ് ഉള്ളതിനാല്‍ അയാള്‍ വന്നില്ല.

ഞാന്‍ പ്രബലയേയും കൂട്ടി അമ്പലത്തിലെത്തുമ്പോള്‍ ആദ്യത്തെ പന്തി ഇരുന്നിരുന്നു. ഞാന്‍ അവിടെ വിളമ്പാനും മറ്റും സഹായിച്ചു. പിന്നെ കുറച്ച് ഫോട്ടോ എടുത്തു. ഞങ്ങള്‍ക്ക് ഓഫീസിലേക്ക് പെട്ടെന്ന് മടങ്ങേണ്ടതിനാല്‍ മൂന്ന് സീറ്റ് അടുത്ത പന്തിക്ക് റസര്‍വ്വ് ചെയ്തു. ഒരു ട്രിപ്പില്‍ 32 പേറ്ക്കിരിക്കാം.

ഞാന്‍ ഈ ക്ഷേത്രത്തിലെ പ്രസിഡണ്ട് ആയതിന്നാല്‍ എനിക്കവര്‍ ചില വിട്ടുവീഴ്ചകളെല്ലാം ചെയ്തിരുന്നു. ഓഫീസില്‍ അഥവാ അധികം പണിയില്ലെങ്കില്‍ ഞാനായിരിക്കും ഏറ്റവും അവസാനം ഇരിക്കുക. അങ്ങിനെ ഞാനും പ്രബലയും രഞ്ചിയും ഉണ്ണാന്‍ ഇരുന്നു രണ്ടാം പന്തിയില്‍. തേവര്‍ ഭക്തമഹിളാ സമാജത്തിലെ ബീന ചേച്ചി, സരസ്വതി ചേച്ചി, പ്രേമ ചേച്ചി എന്നിവര്‍ സജീവമായി രംഗത്തെത്തി വിളമ്പാനും മറ്റും സഹായിച്ചു. രണ്ടാമത്തെ പന്തി കഴിയുമ്പോളെക്കും മീര ചേച്ചി എത്തി. മീര ചേച്ചിയുടെ ഹസ് അമ്പലത്തില്‍ വരാറില്ല സാധാരണ. അതിനാല്‍ അദ്ദേഹത്തെ വിട്ടില്‍ ഊട്ടിയിട്ട് വേണമല്ലോ മീര ചേച്ചിക്ക് വരാന്‍. അതിനാലാണവര്‍ വൈകിയത്.

വൈകിട്ടെത്തെ ദീപാരാധനക്ക് മുന്‍പ് ഈ മഹിളാ വിഭാഗത്തിലെ ബീന, സരസ്വതി, പ്രേമ, മീര എന്നിവര്‍ എത്തിയിരിക്കും. മഹിളാവിഭാഗത്തിന്റെ കേന്ദ്രബിന്ദു പത്മജ ടീച്ചറാണ്. പക്ഷെ ടീച്ചര്‍ കുറച്ച് നാളായി മകള്‍ ചാന്ദ്നിയുടെ കൂടെ പാലക്കാട്ടാണ്‍ താമസം. മാസത്തില്‍ രണ്ട് തവണയെങ്കിലും തേവരെ കാണാന്‍ വരാറുണ്ട്. പിന്നെ വിശേഷങ്ങള്‍ക്കും.

മേല് പറഞ്ഞ മഹിളകളുടെ കൂട്ടത്തില്‍ ചിലപ്പോല്‍ മിനിയും വരാറുണ്ട്, പിന്നെ പ്രമീള ചേച്ചിയും. ഞാന്‍ രണ്ട വര്‍ഷം മുന്‍പ് പത്മജ ടീച്ചര്‍, മിനി, മീര, മിനി, ബീന എന്നിവരെ ചേര്‍ത്ത് ഒരു വിഡിയോ ആല്‍ബം “ശ്രീലളിതാ സഹസ്രനാമ സ്തോത്രം” നിര്‍മ്മിക്കുകയുണ്ടായി.

[തുടരും]

Friday, July 3, 2009

വയസ്സന്മാര്‍ക്കും ഒരു കൂട്ടായ്മ

PROBUS CLUB OF TRICHUR MID TOWN - ഇവിടെ പ്രവേശനം 55 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രം.
ഞാന്‍ ഇവിടെ അംഗമായി ഒരു കൊല്ലം കഴിഞ്ഞിട്ടേ ഉള്ളൂ. അപ്പോഴെക്കും എന്നെ തേടി സെക്രട്ടറി പദവി എത്തി. ഞാന്‍ പരമാവധി ഒഴിഞ്ഞുമാറി. എലക്ഷന്റെ അന്ന് ഒഴിഞ്ഞ് മാറി. പക്ഷെ എന്നെ ഈ ക്ലബ്ബ് അംഗങ്ങള്‍ വിട്ടില്ല. നൂറ് ശതമാനം വോട്ട് നേടിയ എനിക്ക് പിന്മാറാനായില്ല.
എന്താണ് എന്നില്‍ ഇവര്‍ കണ്ടിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ ഈയിടെയായി വളരെ മടിയനാണ്. എന്റെ സഹധര്‍മ്മിണി എപ്പോഴും പറയാറുണ്ട്. എനിക്ക് മടി കൂടുതാലാണെന്ന്.
എനിക്ക് മടിയുണ്ടെങ്കില്‍ ഞാന്‍ എന്റെ സ്വന്തം താല്പര്യമാണ്. അതില്‍ ഞാനാരെയും വലിച്ചിഴക്കുന്നില്ല. പക്ഷെ ഒരു പ്രസ്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കണമെങ്കില്‍ മടി പിടിച്ചിരുന്നിട്ട് കാര്യമില്ല.
അപ്പോള്‍ ഞാന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനാകണമെന്നായിരിക്കും ദൈവ വിധി.
ഞാന്‍ ഈയിടേയായി ഒരു പ്രസ്ഥാനത്തിലും പി എസ് റ്റി പദവി എടുക്കാറില്ല. പണ്ടൊക്കെ ഉണ്ടായിരുന്നു. ലയണ്‍സ് പ്രസ്ഥാനത്തില്‍ രണ്ട് തവണ സെക്രട്ടറിയായി. അത് അന്ന്. ഇന്നെനിക്ക് ഈ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കന്‍ വയ്യ.
കഴിഞ്ഞ വര്‍ഷം സമീപത്തുള്ള അച്ചന്‍ തേവര്‍ ക്ഷേത്രത്തിന്റെ പ്രസിഡണ്ട് പദം അലങ്കരിക്കപ്പെട്ടു. അവിടെ നിന്നും ഞാന്‍ തടിയൂരിയതായിരുന്നു. പക്ഷെ എനിക്ക് രക്ഷപ്പെടാനായില്ല.
ഭഗവാന്‍ ശ്രീ പരമേശ്വരന്റെ വേറൊരു മുഖമാണ് അച്ചന്‍ തേവര്‍. ഭഗവാന്റെ ഓര്‍ഡറായിരിക്കാം. അങ്ങിനെ ഒരു ഭാരിച്ച ചുമതല കൈയ്യില്‍ ഉള്ളപ്പോള്‍ ഇതും കൂടി എടുത്താല്‍ എന്തായിരിക്കും ഈ മടിയന്റെ സ്ഥിതി.
എല്ലാം ഒരു യോഗമായിരിക്കാം. അനുഭവിക്ക തന്നെ.
എന്നെ ഈ പ്രോബസ് ക്ലബ്ബിന്റെ സെക്രട്ടറിയാക്കണമെന്ന് ആദ്യം അഭിപ്രായപ്പെട്ടത് തൃശ്ശൂരിലെ പ്രശസ്തനായ ഡോക്ടര്‍ പോള്‍ കല്ലൂക്കാരനാണ്. ഞങ്ങള്‍ നേരത്തെ ലയണ്‍ പ്രസ്ഥാനത്തില്‍ കൂടെ പരിചിതരാണ്.
ഈ ക്ലബ്ബ് മാസത്തില്‍ ഒരിക്കല്‍ തൃശ്ശൂര്‍ പേള്‍ റീജന്‍സിയില്‍ ചേരും. വയസ്സന്മാരും അവരുടെ ചെറുപ്പക്കാരികളായ ഭാര്യമാരും ഒത്ത് ചേരുന്നു. എല്ലാ മീറ്റിങ്ങിലും ഒരു ഗസ്റ്റ് സ്പീക്കറെ വിളിക്കാറുണ്ട്.
ഇത്തവണ ഞങ്ങള്‍ കണ്ടെത്തിയത് റവ. ഡോക്ടര്‍ സിസ്റ്റര്‍ ഡാല്‍മിഷ്യ പാനിന്‍ കുളത്തിനെയാണ്. അവര്‍ സൈക്കോളജിസ്റ്റ് ആണ്. [CMC Clinical counseling Psychologist - Santhidam Convent Trichur].

ഒരു മണിക്കൂറ് പോയതറിഞ്ഞില്ല. സൈക്കോളജിക്കല്‍ പ്രൊബ്ലംസ്, പ്രത്യേകിച്ച് പ്രായമായവരില്‍ എങ്ങിനെയെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. വയസ്സാകുമ്പോള്‍ എല്ലാം കുറേശ്ശെയായി മന്ദീഭവിക്കും. കാഴ്ച, കേള്‍വി, ഓര്‍മ്മ മുതലായവ. അപ്പോള്‍ നമ്മെ മറ്റുള്ളവര്‍ അകറ്റുന്നത് പോലെ തോന്നുമത്രെ. വളരെ വാസ്തവം.
ചിലരുടെ മക്കള്‍ പ്രായമായവരെ വൃദ്ധസദനത്തില്‍ ആക്കും. അങ്ങിനെയുള്ള അവസ്ഥയി ഏറ്റവും വേദന വയസ്സന്മാര്ക്ക് തന്നെ. നമ്മേ ആര്‍ക്കും വേണ്ടാതാകുന്ന അവസ്ഥ. ഒരു വീടിന്റെ നെടുംതൂണായി കാലങ്ങളായിരുന്ന ഒരാളെ ഒരു ദിവസം ഇത്തരം ഒരു അവസ്ഥയില്‍ കൊണ്ടെത്തിക്കുക എന്ന് വരിക. എല്ലാവര്‍ക്കും ഈ ദുര്‍വിധി ഉണ്ടായെന്ന് വരില്ല. പല വൃദ്ധ ദമ്പതികളും അനുഭവിക്കുന്ന ഒന്നാണിത്. ഇത്തരം അവസ്ഥകളിലുണ്ടാകുന്ന സൈക്കോളജിക്കല്‍ പ്രശ്നങ്ങളെ എങ്ങിനെ നേരിടാം എന്ന് സിസ്റ്ററുടെ വാക്കുകളില്‍ നിന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
സിസ്റ്ററുടെ പ്രഭാഷണത്തിന് ശേഷം, ഖജാന്‍ ജിയുടെ കണക്ക് അവതരിപ്പിക്കലായിരുന്നു. പിന്നീട് വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി വായിച്ചു. അതിന് ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ചടങ്ങായിരുന്നു.
ഈ മടിയനായ എന്നെ സെക്രട്ടറിയായി വാഴിച്ചു. മറ്റു വയസ്സന്മാരെ മറ്റു ബഹുമതികള്‍ നല്‍കി ആദരിച്ചു. അങ്ങിനെ ഈ മടിയന്റെ ദുരിതം കൂടി വരുന്നു.
മീറ്റിങ്ങിന്നിടയില്‍ അതാത് മാസം വരുന്ന ബര്‍ത്ത് ഡേ, വെഡ്ഡിങ്ങ് ആനിവേര്‍സറി എന്നിവയും ആഘോഷിക്കപ്പെടുന്നു. പിന്നെ കലാപരിപാടികളും മറ്റും അരങ്ങേറും. എല്ലാം കൊണ്ടും ഒരു റിയല്‍ എന്റര്‍ടേയ്ന്മെന്റ് തന്നെ ഞങ്ങളുടെ ഈ പ്രോബസ് ക്ലബ്ബ്.
വയസ്സന്മാരായ [professionals and business men] വര്‍ക്ക് സ്വാഗതം. മാസത്തിലൊരിക്കല്‍ ഒത്ത് കൂടാം. വിഷമങ്ങള്‍ പങ്കിടാം. പരദൂഷണം പറയാം. വേണമെങ്കില്‍ സ്മോളടിക്കാം. എനിക്ക് വേണ്ടി നല്ല ചില്‍ഡ് ഫോസ്റ്റര്‍ ഇവിടെ സുലഭം. പിന്നെ വിഭവസമൃതമായ ഡിന്നറും.
എല്ലാം കഴിഞ്ഞ് പത്ത് മണിയോട് കൂടി എല്ലാവര്‍ക്കും പിരിയാം.
എല്ലാ മാസത്തിലും ആദ്യത്തെ ബുധനാഴ്ച ഞങ്ങള്‍ കൂടുന്നു. ഓര്‍ക്കുക ചെറുപ്പക്കാര്‍ക്ക് ഇവിടെ പ്രവേശനം ഇല്ല !!!!!!!!!



Posted by Picasa

Saturday, June 20, 2009

100 സൌജന്യ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി

ഒരു ലയണ്‍സ് ക്ലബ്ബ് മെംബറാകുക എന്നത് തികച്ചും അഭിമാനാര്‍ഹം തന്നെ. ഞങ്ങള്‍ക്ക് 100 സൌജന്യ ഹൃദയ ശസ്ത്രക്രിയ പാവപ്പെട്ട രോഗികള്‍ക്ക് സന്തോഷപൂര്‍വ്വം ചെയ്യാനായി.
50,000 രൂപ വീതമുള്ള സംഭാവനകള്‍ മെംബര്‍മാരില്‍ നിന്നും പിരിച്ചെടുക്കുവാന്‍ സാധിച്ചു. അവരെല്ലാവരും സ്വമനസ്സാലെ പണം തന്ന് സഹായിച്ചവരാണ്. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്ട് എന്നി റെവന്യൂ ജില്ലകളിള്‍ വ്യാപിച്ച് കിടക്കുകയാണ് ഞങ്ങളുടെ 324E2 ലയണ്‍സ് ക്ലബ്ബ്.
ഇന്ന് ഈ 100 ബൈപാസ് സര്‍ജറി ചെയ്തതിന്റെ ആഹ്ലാദം പങ്കിടുകയാണ് ഞങ്ങള്‍.
ശ്രീമാന്‍. ശശി തരൂറിന്റെ [Hon. Minister of State for External Affairs] അദ്ധ്യക്ഷതയില്‍ ഞങ്ങള്‍ സമ്മേളിക്കുന്നു [21-06-09]. പുഴക്കലിലുള്ള തൃശ്ശൂര്‍ ടെന്നീസ് കോര്‍ട്ടില്‍Posted by Picasa
ഇനിയും കൂടുതല്‍ ഇത്തരം സല്‍ക്കര്‍മ്മങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യണമെന്നുണ്ട്.
ആ‍ര്‍ക്കും ലയണ്‍സ് ക്ലബ്ബില്‍ അംഗത്വം നേടാം. പക്ഷെ [membership against invitation only].
ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങളെ കുറിച്ച് ഞാന്‍ ഈ ബ്ലോഗില്‍ പലയിടത്തും വിവരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ബന്ധപ്പെടാവുന്നതാണ്.
0487 6450349 - 2425137
ജെ പി വെട്ടിയാട്ടില്‍ - തൃശ്ശിവപേരൂര്‍

Saturday, April 4, 2009

കുറച്ച് നാളായി ഒന്നുമില്ല


കുറച്ച് നാളായി ഈ വഴിക്ക് വരാറില്ല. എന്തെങ്കിലും എഴുതി തുടങ്ങാം താമസിയാതെ.
എന്റെ നാട്ടിലെ [ചെറുവത്താനി - കുന്നംകുളം] തേവരുടെ അമ്പലത്തില്‍ പൂരം കാണാന്‍ പോയ വിശേഷം എഴുതാം താമസിയാതെ.

Saturday, January 10, 2009

new year of our lions club [ 2009 new year]


our lions club of koorkkenchery could celebrate new year only yesterday [9th jan 09].

all of us gathered at aquatic club premises at mission quarters, trichur. c the above photo. miss. little keerthy was our youngest dancer of the evening. please c the couple. thatz our vice district governor lion t k kishore and his spouse lioness priya. ln kishore was the chief guest of the evening.
the man next to them with stripes shirt is lion somakumar who is our district chairman for eye sight.
he is a professionally qualified lawyer.
>>
>>>
here comes lion denny N his spouse lioness keerthy denny. both are good singers. lion denny is a gold whole saler where keerthy is doing medical transcription. their baby's picture is shown at the top. she is a cute dancer.there were more singers. let me locate their fotos.>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

yes, here comes lion ajayan. he sings with his niece. unfortunately i dont remember her name. they also performed wonderful presentation.
lion ajayakumar is also a gold whole saler [ornaments made to order in bulk only] and i assume that he is the chief executive of jwellery manufacturers association @ trichur.
let me c if you could grab some more photos from my system. >>>>>>>>>> yes, here comes jp who is controlling the show. he does master of ceremony with leo sivapriya. unfotunately i could not locate her foto. he only clicked my foto. karishma who sitting next to me did not want to pose and she was benting backwards. she too came into the net. leo karishma is a good singer, but this day she did not participate as she was not feeling well.
more photos to be added. but i really don't know how to layout the photos. all the photos are going on the top and it has to be dragged out to the bottom is really a messy job.
i wonder if any readers of this blog could help me and teach me.
what i experience from the blogging world, hardly people helps each other.
i am after one kaanthary to teach me how to insert an amplifier as i have to upload some audio clips. in fact those are "kavithas" of geetha, sreedevi, tejaswini and one "thaaraattu paattu" of vijayalakshmi. all these names are bloggers and one way my colleagues in blog world.
so, let me go back to lions movement.
after the welocome address by the president lion k v sathyan, the chief guest was introduced by lion denny g alappat.
unfortuately i could not upload his foto due to the technical issue which i stated above.
then our chief guest of the day our vice district governor lion t k kishore inaugurated the evening and delivered his address.
in fact cultural programms were after that.
there was also mimicry by one of the young artist. he is leo kailas nath.
he is the youngest boy of our lion ajayakumar, whose photo is displayed at the end of gallery.
we had also a good band. i hv audio and video clips but unable upload as i mentioned the technical reasons already.
we have lots of humanitarian projects in lions club.
eradication of blindness is the main project. also we have recently introduced a programe called ' heart beats'
we undertake all the expenses of heart surgery for the poor.
in fact i have to tell you lot of things about our lions club.
you can read in this same page little more things on our club activities.
in case u need to extend a chapter in your area, please contact me.
our meeting was adjoured for fellowship and dinner at half past 9.
the dinner was really good. beverages were served to all the participants. specially made pastries too given to all of them along with wine.
so, letz c later and i shall talk to you more about our club.
<<<<<<<<<<<<<<<<<<<<< ++ >>>>>>>>>>>>>>>>>>>>>>>>>>





Friday, January 2, 2009

വീണ്ടും സൌജന്യ തിമിര ശസ്ത്രക്രിയ - ലയണ്‍സ് ക്ലബ്ബില്‍

കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വീണ്ടും സൌജന്യ തിമിര ശസ്ത്രക്രിയ നാളെ 03-01-2009.
ബന്ധപ്പെടുക
0487 6455683 - 6450349
കോയമ്പത്തൂരിലെ KG ആശുപത്രിയില്‍ സൌജന്യമായി എല്ലാം ഞങ്ങള്‍ ചെയ്യുന്നു. ഞങ്ങള്‍ രോഗികളെ കൊണ്ട് പോയി തിരികെ കൊണ്ട് വിടുന്നു.
എല്ലാ ചിലവുകളും ഞങ്ങള്‍ വഹിക്കുന്നു.
ഭക്ഷണമുള്‍പ്പെടെ.
ഞങ്ങളുടെ തട്ടകത്തില്‍ അന്ധതാ നിവാരണമാണ് ഞങ്ങളുടെ ലക്ഷ്യം.
പാവപ്പെട്ടവര്‍ക്ക് ഒരത്താണി.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ഈ ഫോണിലും വിളിക്കാവുന്നതാണ്.
0487 2421106 - 2446017 ജെ പി @ തൃശ്ശിവപേരൂര്‍