Showing posts with label സൌജന്യ ഹൃദയ ശസ്ത്രക്രിയ - free heart surgery. Show all posts
Showing posts with label സൌജന്യ ഹൃദയ ശസ്ത്രക്രിയ - free heart surgery. Show all posts

Saturday, June 20, 2009

100 സൌജന്യ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി

ഒരു ലയണ്‍സ് ക്ലബ്ബ് മെംബറാകുക എന്നത് തികച്ചും അഭിമാനാര്‍ഹം തന്നെ. ഞങ്ങള്‍ക്ക് 100 സൌജന്യ ഹൃദയ ശസ്ത്രക്രിയ പാവപ്പെട്ട രോഗികള്‍ക്ക് സന്തോഷപൂര്‍വ്വം ചെയ്യാനായി.
50,000 രൂപ വീതമുള്ള സംഭാവനകള്‍ മെംബര്‍മാരില്‍ നിന്നും പിരിച്ചെടുക്കുവാന്‍ സാധിച്ചു. അവരെല്ലാവരും സ്വമനസ്സാലെ പണം തന്ന് സഹായിച്ചവരാണ്. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്ട് എന്നി റെവന്യൂ ജില്ലകളിള്‍ വ്യാപിച്ച് കിടക്കുകയാണ് ഞങ്ങളുടെ 324E2 ലയണ്‍സ് ക്ലബ്ബ്.
ഇന്ന് ഈ 100 ബൈപാസ് സര്‍ജറി ചെയ്തതിന്റെ ആഹ്ലാദം പങ്കിടുകയാണ് ഞങ്ങള്‍.
ശ്രീമാന്‍. ശശി തരൂറിന്റെ [Hon. Minister of State for External Affairs] അദ്ധ്യക്ഷതയില്‍ ഞങ്ങള്‍ സമ്മേളിക്കുന്നു [21-06-09]. പുഴക്കലിലുള്ള തൃശ്ശൂര്‍ ടെന്നീസ് കോര്‍ട്ടില്‍Posted by Picasa
ഇനിയും കൂടുതല്‍ ഇത്തരം സല്‍ക്കര്‍മ്മങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യണമെന്നുണ്ട്.
ആ‍ര്‍ക്കും ലയണ്‍സ് ക്ലബ്ബില്‍ അംഗത്വം നേടാം. പക്ഷെ [membership against invitation only].
ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങളെ കുറിച്ച് ഞാന്‍ ഈ ബ്ലോഗില്‍ പലയിടത്തും വിവരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ബന്ധപ്പെടാവുന്നതാണ്.
0487 6450349 - 2425137
ജെ പി വെട്ടിയാട്ടില്‍ - തൃശ്ശിവപേരൂര്‍