
ഞാന്‍ ഇവിടെ അംഗമായി ഒരു കൊല്ലം കഴിഞ്ഞിട്ടേ ഉള്ളൂ. അപ്പോഴെക്കും എന്നെ തേടി സെക്രട്ടറി പദവി എത്തി. ഞാന്‍ പരമാവധി ഒഴിഞ്ഞുമാറി. എലക്ഷന്റെ അന്ന് ഒഴിഞ്ഞ് മാറി. പക്ഷെ എന്നെ ഈ ക്ലബ്ബ് അംഗങ്ങള്‍ വിട്ടില്ല. നൂറ് ശതമാനം വോട്ട് നേടിയ എനിക്ക് പിന്മാറാനായില്ല.
എന്താണ് എന്നില്‍ ഇവര്‍ കണ്ടിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ ഈയിടെയായി വളരെ മടിയനാണ്. എന്റെ സഹധര്‍മ്മിണി എപ്പോഴും പറയാറുണ്ട്. എനിക്ക് മടി കൂടുതാലാണെന്ന്.
എനിക്ക് മടിയുണ്ടെങ്കില്‍ ഞാന്‍ എന്റെ സ്വന്തം താല്പര്യമാണ്. അതില്‍ ഞാനാരെയും വലിച്ചിഴക്കുന്നില്ല. പക്ഷെ ഒരു പ്രസ്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കണമെങ്കില്‍ മടി പിടിച്ചിരുന്നിട്ട് കാര്യമില്ല.
അപ്പോള്‍ ഞാന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനാകണമെന്നായിരിക്കും ദൈവ വിധി.
ഞാന്‍ ഈയിടേയായി ഒരു പ്രസ്ഥാനത്തിലും പി എസ് റ്റി പദവി എടുക്കാറില്ല. പണ്ടൊക്കെ ഉണ്ടായിരുന്നു. ലയണ്‍സ് പ്രസ്ഥാനത്തില്‍ രണ്ട് തവണ സെക്രട്ടറിയായി. അത് അന്ന്. ഇന്നെനിക്ക് ഈ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കന്‍ വയ്യ.
കഴിഞ്ഞ വര്‍ഷം സമീപത്തുള്ള അച്ചന്‍ തേവര്‍ ക്ഷേത്രത്തിന്റെ പ്രസിഡണ്ട് പദം അലങ്കരിക്കപ്പെട്ടു. അവിടെ നിന്നും ഞാന്‍ തടിയൂരിയതായിരുന്നു. പക്ഷെ എനിക്ക് രക്ഷപ്പെടാനായില്ല.
ഭഗവാന്‍ ശ്രീ പരമേശ്വരന്റെ വേറൊരു മുഖമാണ് അച്ചന്‍ തേവര്‍. ഭഗവാന്റെ ഓര്‍ഡറായിരിക്കാം. അങ്ങിനെ ഒരു ഭാരിച്ച ചുമതല കൈയ്യില്‍ ഉള്ളപ്പോള്‍ ഇതും കൂടി എടുത്താല്‍ എന്തായിരിക്കും ഈ മടിയന്റെ സ്ഥിതി.
എല്ലാം ഒരു യോഗമായിരിക്കാം. അനുഭവിക്ക തന്നെ.
എന്നെ ഈ പ്രോബസ് ക്ലബ്ബിന്റെ സെക്രട്ടറിയാക്കണമെന്ന് ആദ്യം അഭിപ്രായപ്പെട്ടത് തൃശ്ശൂരിലെ പ്രശസ്തനായ ഡോക്ടര്‍ പോള്‍ കല്ലൂക്കാരനാണ്. ഞങ്ങള്‍ നേരത്തെ ലയണ്‍ പ്രസ്ഥാനത്തില്‍ കൂടെ പരിചിതരാണ്.
ഈ ക്ലബ്ബ് മാസത്തില്‍ ഒരിക്കല്‍ തൃശ്ശൂര്‍ പേള്‍ റീജന്‍സിയില്‍ ചേരും. വയസ്സന്മാരും അവരുടെ ചെറുപ്പക്കാരികളായ ഭാര്യമാരും ഒത്ത് ചേരുന്നു. എല്ലാ മീറ്റിങ്ങിലും ഒരു ഗസ്റ്റ് സ്പീക്കറെ വിളിക്കാറുണ്ട്.
ഇത്തവണ ഞങ്ങള്‍ കണ്ടെത്തിയത് റവ. ഡോക്ടര്‍ സിസ്റ്റര്‍ ഡാല്‍മിഷ്യ പാനിന്‍ കുളത്തിനെയാണ്. അവര്‍ സൈക്കോളജിസ്റ്റ് ആണ്. [CMC Clinical counseling Psychologist - Santhidam Convent Trichur].
ഒരു മണിക്കൂറ് പോയതറിഞ്ഞില്ല. സൈക്കോളജിക്കല്‍ പ്രൊബ്ലംസ്, പ്രത്യേകിച്ച് പ്രായമായവരില്‍ എങ്ങിനെയെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. വയസ്സാകുമ്പോള്‍ എല്ലാം കുറേശ്ശെയായി മന്ദീഭവിക്കും. കാഴ്ച, കേള്‍വി, ഓര്‍മ്മ മുതലായവ. അപ്പോള്‍ നമ്മെ മറ്റുള്ളവര്‍ അകറ്റുന്നത് പോലെ തോന്നുമത്രെ. വളരെ വാസ്തവം.
ചിലരുടെ മക്കള്‍ പ്രായമായവരെ വൃദ്ധസദനത്തില്‍ ആക്കും. അങ്ങിനെയുള്ള അവസ്ഥയി ഏറ്റവും വേദന വയസ്സന്മാര്ക്ക് തന്നെ. നമ്മേ ആര്‍ക്കും വേണ്ടാതാകുന്ന അവസ്ഥ. ഒരു വീടിന്റെ നെടുംതൂണായി കാലങ്ങളായിരുന്ന ഒരാളെ ഒരു ദിവസം ഇത്തരം ഒരു അവസ്ഥയില്‍ കൊണ്ടെത്തിക്കുക എന്ന് വരിക. എല്ലാവര്‍ക്കും ഈ ദുര്‍വിധി ഉണ്ടായെന്ന് വരില്ല. പല വൃദ്ധ ദമ്പതികളും അനുഭവിക്കുന്ന ഒന്നാണിത്. ഇത്തരം അവസ്ഥകളിലുണ്ടാകുന്ന സൈക്കോളജിക്കല്‍ പ്രശ്നങ്ങളെ എങ്ങിനെ നേരിടാം എന്ന് സിസ്റ്ററുടെ വാക്കുകളില്‍ നിന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
സിസ്റ്ററുടെ പ്രഭാഷണത്തിന് ശേഷം, ഖജാന്‍ ജിയുടെ കണക്ക് അവതരിപ്പിക്കലായിരുന്നു. പിന്നീട് വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി വായിച്ചു. അതിന് ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ചടങ്ങായിരുന്നു.
ഈ മടിയനായ എന്നെ സെക്രട്ടറിയായി വാഴിച്ചു. മറ്റു വയസ്സന്മാരെ മറ്റു ബഹുമതികള്‍ നല്‍കി ആദരിച്ചു. അങ്ങിനെ ഈ മടിയന്റെ ദുരിതം കൂടി വരുന്നു.
മീറ്റിങ്ങിന്നിടയില്‍ അതാത് മാസം വരുന്ന ബര്‍ത്ത് ഡേ, വെഡ്ഡിങ്ങ് ആനിവേര്‍സറി എന്നിവയും ആഘോഷിക്കപ്പെടുന്നു. പിന്നെ കലാപരിപാടികളും മറ്റും അരങ്ങേറും. എല്ലാം കൊണ്ടും ഒരു റിയല്‍ എന്റര്‍ടേയ്ന്മെന്റ് തന്നെ ഞങ്ങളുടെ ഈ പ്രോബസ് ക്ലബ്ബ്.
വയസ്സന്മാരായ [professionals and business men] വര്‍ക്ക് സ്വാഗതം. മാസത്തിലൊരിക്കല്‍ ഒത്ത് കൂടാം. വിഷമങ്ങള്‍ പങ്കിടാം. പരദൂഷണം പറയാം. വേണമെങ്കില്‍ സ്മോളടിക്കാം. എനിക്ക് വേണ്ടി നല്ല ചില്‍ഡ് ഫോസ്റ്റര്‍ ഇവിടെ സുലഭം. പിന്നെ വിഭവസമൃതമായ ഡിന്നറും.
എല്ലാം കഴിഞ്ഞ് പത്ത് മണിയോട് കൂടി എല്ലാവര്‍ക്കും പിരിയാം.
എല്ലാ മാസത്തിലും ആദ്യത്തെ ബുധനാഴ്ച ഞങ്ങള്‍ കൂടുന്നു. ഓര്‍ക്കുക ചെറുപ്പക്കാര്‍ക്ക് ഇവിടെ പ്രവേശനം ഇല്ല !!!!!!!!!